തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പൊലീസ് നിയമ ഭേദഗതി വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യ സമ്പൂർണ്ണ സെക്രട്ടേറിയറ്റിൽ കൂടിയാലോചന ഇല്ലാതെ മുന്നോട്ടുപോയ നിയമ ഭേദഗതി നീക്കങ്ങളും പിന്മാറ്റവും ചർച്ചയാകും. ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ വിവാദങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനത്തിലാണ് സിപിഎം.

സിഎജി, ഇഡി വിവാദങ്ങളിൽ നിന്നുമാറി, പ്രകടന പത്രിക മുൻനിർത്തിയുള്ള ബദൽ പ്രചാരണവും ശക്തമാക്കും. സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായി പ്രധാന നേതാക്കൾ ചർച്ച ചെയ്ത് കേരള ബാങ്ക് ഭാരവാഹികളെയും തീരുമാനിക്കും.