തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ ആയാണ് സംസ്ഥാന സമതി യോഗം ചേരുന്നത്. എകെജി സെന്‍ററിൽ എത്താൻ കഴിയാത്തവരെ വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ പങ്കെടുപ്പിക്കും. എല്ലാ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഇതിനായുള്ള സൗകര്യം സിപിഎം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഓണ്‍ലൈനായി ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം വിജയം കണ്ടതിന്‍റെ ചുവട് പിടിച്ചാണ് സംസ്ഥാന സമിതിയിലും പരീക്ഷണം നടത്തുന്നത്. കൊവിഡ് കാലത്ത് ചേരുന്ന ആദ്യ സംസ്ഥാന സമിതിയിൽ കേന്ദ്ര റിപ്പോർട്ടിംഗാണ് പ്രധാനം. കൊവിഡ് കാലത്തെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം ചർച്ചചെയ്യും.

Read More: പിബിയും കേന്ദ്രകമ്മറ്റിയും ഓൺലൈനായി ചേരാനൊരുങ്ങി സിപിഎം? സാധ്യത പരിശോധിക്കുമെന്ന് എസ് രാമചന്ദ്രൻ പിള്ള