സ്വർണ്ണക്കടത്തിന് പിന്നാലെ ലൈഫ് കമ്മീഷനും നാണക്കേടായതോടെ എം.ശിവശങ്കറിനെ പൂർണ്ണമായി കൈയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാനാണ് സിപിഎം നീക്കം.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സർക്കാരിന്‍റെ പ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന
കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാടുകൾ പുറത്തുവരുമ്പോൾ ഇതിലെ പ്രതിരോധവും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറാടെുപ്പുമാണ് പ്രധാന ചർച്ചവിഷയങ്ങൾ. സ്വർണ്ണക്കടത്തിന് പിന്നാലെ ലൈഫ് കമ്മീഷനും നാണക്കേടായതോടെ എം.ശിവശങ്കറിനെ പൂർണ്ണമായി കൈയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാനാണ് സിപിഎം നീക്കം.

Add Asianetnews as a Preferred SourcegooglePreferred

തദ്ദേശതെരഞ്ഞെടുപ്പിൽ തപാൽ വോട്ടും പ്രോക്സി വോട്ടും അനുവദിക്കാൻ സാധ്യത, തീരുമാനം ഇടതുമുന്നണി ചർച്ചയ്ക്ക് ശേഷം

യുണിടാക്ക് നാലരക്കോടിയോളം രൂപ കമ്മീഷൻ നൽകിയെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ സർക്കാർ തലത്തിൽ അന്വേഷണം വേണോ എന്നതും യോഗത്തിൽ ചർച്ചയാകും. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ പ്രതിഷേധം എങ്ങനെ വേണമെന്നതും യോഗം ചർച്ച ചെയ്തേക്കും