കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിനായി പണിയുന്ന വീടിന് തറക്കല്ലിട്ട് സിപിഎം. നിതിനെ സംസ്കരിച്ച ഭൂമിയിലാണ് സിപിഎം വീട് പണിത് നൽകുന്നത്. രണ്ട് ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ രണ്ട് നില വീടാണ് സിപിഎം പണിയുന്നത്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിനായി പണിയുന്ന വീടിന് തറക്കല്ലിട്ട് സിപിഎം. നിതിനെ സംസ്കരിച്ച ഭൂമിയിലാണ് സിപിഎം വീട് പണിത് നൽകുന്നത്. രണ്ട് ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ രണ്ട് നില വീടാണ് സിപിഎം പണിയുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തറക്കല്ലിട്ടു. നിതിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നുംഡോ.റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നിതിന്‍റെ കുടുംബത്തിന് വീട് പണിത് നൽകുമെന്ന് പ്രതിപക്ഷ നേതാവും അറിയിച്ചിരുന്നു. ആദ്യ ഘടുവായ അഞ്ച് ലക്ഷം രൂപ പ്രതിപക്ഷ നേതാവ് കൈമാറിയിരുന്നു.

ഒരു മാസത്തിനകം ക്രൈംബ്രാഞ്ച് അന്വേഷച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവരുമെന്ന് എംവി ഗോവിന്ദൻ

നിതിന് രാജിന്‍റെ മരണത്തിൽ ഒരു മാസത്തിനകം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റവാളികളെ മുന്നിൽ കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാർ അതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം കിട്ടാൻ അധ്യാപകൻ റാം കഴിവതും ശ്രമിച്ചു. കേരള സർവകലാശയിൽ ഗവേഷണ അവതരണത്തിനിടെ ഗൈഡ് വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപി സംഭവം ഉണ്ടായി. ജാതി അധിക്ഷേപത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം. സനാതന ധർമം എന്നും അർഷ ഭാരതം എന്നും ഏത് കാലത്തെ കുറിച്ചാണ് പറയുന്നത്? മനുഷ്യനെ മനുഷ്യനായി കാണാതിരുന്ന കാലമാണ് അതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

നിതിന്‍റെ മരണത്തിൽ അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണം. അന്വേഷണം കുറ്റമറ്റതായി പൂർത്തിയാക്കണം. കോളജിൽ നിന്ന് ഒഴിവാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. ഇത്തരം വിഷജീവികളെ ഫലപ്രദമായി തിരുത്തനാകണം. അതിന് സിപിഎം മുന്നിൽനിൽക്കും. സിപിഎം നിതിൻ രാജിന്‍റെ കുടുംബത്തോടൊപ്പമാണ്. നാടിന് പ്രതീക്ഷയുള്ള ചെറുപ്പക്കാരനാണ് വിട്ടുപിരിഞ്ഞത്. എത്രത്തോളം ശിക്ഷിക്കാമോ അത്രത്തോളം ശിക്ഷിക്കണം. വീടും സാമ്പത്തിക സഹായവും നിതിൻ രാജിന് പകരമാവില്ല. ആ കുടുംബത്തിന് ജീവിക്കാനുള്ള വീട് ഒരുക്കും. വളരെ വേഗത്തിൽ വീടിന്റെ പണി പൂർത്തിയാകും. പല സ്ഥലത്ത് പ്രഖ്യാപിച്ച പല വീടുകളുടെയും അനുഭവമുണ്ടെന്നും അത് കൊണ്ടാണ് ഉടൻ നിർമ്മാണം പൂർത്തിയാക്കുമെന്ന് പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

YouTube video player