Asianet News MalayalamAsianet News Malayalam

ശ്രേയാംസ് കുമാറിൻ്റെ തോൽവി: കൽപറ്റ സിപിഎമ്മിൽ നടപടി, ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി

 ശ്രേയാംസിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം  നടന്നില്ലെന്ന വിമ‍ർശനം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഎം ജില്ലാ നേതൃത്വം കടന്നത്. 

cpm take action against local leaders over election defeat in kalpetta
Author
Kalpetta, First Published Sep 15, 2021, 10:04 PM IST

കൽപ്പറ്റ: എൽജെഡി സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാറിൻ്റെ തോൽവിയിൽ നടപടിയുമായി സിപിഎം. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ വിജയിച്ച സീറ്റ് ഇക്കുറി എൽഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എൽജെഡിക്ക് സിപിഎം വിട്ടു നൽകിയിരുന്നു. എന്നാൽ കൽപറ്റ സീറ്റിൽ കോൺ​ഗ്രസിൻ്റെ ടി.സിദ്ധീഖിനോട് ശ്രേയാംസ് കുമാ‍ർ പരാജയപ്പെട്ടിരുന്നു. ശ്രേയാംസിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം  നടന്നില്ലെന്ന വിമ‍ർശനം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഎം ജില്ലാ നേതൃത്വം കടന്നത്. 

ശിക്ഷാനടപടിയുടെ ഭാ​ഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും  ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചിട്ടുണ്ട്. കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് സിപിഎമ്മിൻ്റെ ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്നാണ് ആരംഭിച്ചത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios