ദില്ലി: പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യ രൂപീകരണത്തിൽ സിപിഎം ധാരണയായി. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിഷയം വോട്ടിനിട്ടപ്പോൾ എട്ട് അംഗങ്ങൾ വിട്ടുനിന്നു. ആരും എതിർത്ത് വോട്ട് ചെയ്തില്ല. കേരളത്തിലെ അംഗങ്ങളും സഖ്യത്തെ അനുകൂലിച്ചു. 

ചരിത്രപരമായ തീരുമാനത്തിനാണ് കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാട്ടിയിരിക്കുന്നത്. സഖ്യം വിഷയത്തിൽ ഒരു ഘട്ടത്തിൽ പാർട്ടി രണ്ട് തട്ടിലായ സാഹചര്യമുണ്ടായിരുന്നു. ഒരു വിഭാഗം നേതാക്കൾ കോൺഗ്രസുമായുള്ള സഖ്യത്തെ നഖശിഖാന്തം എതിർത്തിരുന്നു. എന്നാൽ ഒടുവിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാനും സീറ്റ് ധാരണയുണ്ടാക്കാനും കേന്ദ്ര നേതൃത്വം അനുമതി നൽകിയിരിക്കുകയാണ്. 

പശ്ചിമബംഗാളിലും അസമിലും സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ ഇതോട ധാരണയായി.