Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് തോൽവി: മലപ്പുറത്തും അച്ചടക്ക നടപടിയെടുക്കാൻ സിപിഎം

കോഴിക്കോട്, എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകൾക്ക് പിന്നാലെ മലപ്പുറത്തും പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചു.
 

CPM to take action on election defeat in Malappuram
Author
Malappuram, First Published Sep 16, 2021, 4:08 PM IST

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സീറ്റുകളിൽ തിരുത്തൽ നടപടിയുമായി സിപിഎം. കോഴിക്കോട്, എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകൾക്ക് പിന്നാലെ മലപ്പുറത്തും പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചു.

പെരിന്തൽമണ്ണ സീറ്റിലെ തോൽവിയിൽ ആറ് പേരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. പെരിന്തൽമണ്ണ നഗരസഭയുടെ മുൻ ചെയർമാനും സി.പി.എം ഏരിയാ സെൻ്റർ അംഗവുമായ എം.അബ്ദുൾ സലിം,ഏരിയാ സെന്റര്‍ അംഗം കെ.ഉണ്ണികൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗം നിഷി അനിൽ രാജ്, ലോക്കൽ കമ്മറ്റി സെക്രട്ടറി സത്യനാരായണൻ, പുലാമന്തോൾ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ, ഏലംകുളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം ഗോവിന്ദ പ്രസാദ് എന്നിവരിൽ നിന്നാണ് സി.പി.എം നേതൃത്വം വിശദീകരണം തേടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios