സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ശിവദാസന്റെ പരാതിയിൽ പറയുന്നു
കോഴിക്കോട്: കോഴിക്കോട് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നയാൾക്കാണ് മർദ്ദനമേറ്റത്. കിറ്റ് വിതരണത്തിലെ തർക്കത്തെ തുടർന്നാണ് തല അടിച്ച് പൊട്ടിച്ചത്. കോഴിക്കോട് സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ശിവദാസന്റെ പരാതിയിൽ പറയുന്നു. കോഴിക്കോട് നല്ലളം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
