ഫോണിൽ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ച യുവാവ് എല്ലാ വിവരങ്ങളും കൈമാറി

തൃശൂർ: മൊബൈൽ ഫോണിൽ വിളിച്ചയാൾക്ക് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയ യുവാവിന്‍റെ നാൽപതിനായിരം രൂപ നഷ്ടമായി. കയ്പമംഗലം ചളിങ്ങാട് സ്വദേശിയുടെ പണമാണ് നഷട്ടപ്പെട്ടത്. താങ്കളുടെ ക്രെഡിറ്റ് കാർഡ് വാലിഡിറ്റി കഴിയാറായിട്ടുണ്ടെന്നും ഇത് പുതുക്കാനായി വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ വന്നത്.

ഫോണിൽ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ച യുവാവ് എല്ലാ വിവരങ്ങളും കൈമാറി. തുടർന്ന് വാട്‌സ് ആപ്പിലൂടെ അയച്ചു തരുന്ന പിഎം കിസാൻ യോജന എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും വിളിച്ചയാൾ നിർദേശം നൽകി. ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് പല തവണയായി ക്രെഡിറ്റ് കാർഡിലൂടെ 40,000 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്.

യുവാവിന്റെ വാട്സ് ആപ്പും തട്ടിപ്പ് സംഘം ഹാക്ക് ചെയ്തു. ഇദ്ദേഹത്തിന്‍റെ നമ്പരിൽ നിന്നും പല ഗ്രൂപ്പുകളിലേക്കും പിഎം കിസാൻ യോജന എന്ന വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. പണം നഷ്ട്ടപ്പെട്ട യുവാവ് സൈബർ പൊലീസിലും പരാതി നൽകി.

YouTube video player