Asianet News MalayalamAsianet News Malayalam

പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളി, നിയമനടപടിക്ക് ഡിടിപിസി

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ചയാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയതായും മേയർ പ്രതികരിച്ചു

cremated dead body parts dumped in payyambalam beach
Author
kerala, First Published Jun 13, 2021, 4:40 PM IST

കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്ടങ്ങൾ ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ അധീനതയിൽ ഉള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങളിട്ടത്. കോർപറേഷന്റെ അനധികൃത ഇടപെടലിനെതിരെ ഡിടിപിസി നിയമനടപടിക്കൊരുങ്ങുകയാണ്.  

ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നാണ് ഇക്കാര്യത്തിൽ കോർപറേഷൻ നൽകുന്ന വിശദീകരണം. ഒറ്റത്തവണ മാത്രമാണ് ഇവിടെ മൃതദേഹാവശിഷ്ടങ്ങൾ തള്ളിയതെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ചയാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയതായും മേയർ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios