Asianet News MalayalamAsianet News Malayalam

നിയമന കത്ത് വിവാദം:കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ നൽകിയേക്കും,നീക്കം മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 

കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുക്കേണ്ടി വരും

Crime Branch may recommend to take case in controversial letter dispute
Author
First Published Nov 9, 2022, 6:07 AM IST


തിരുവനന്തപുരം : തിരുവനന്തപുരം കോ‍‍‍ർപറേഷനിലെ ശുപാർശ കത്ത് വിവാദത്തിൽ തുടരന്വേഷണത്തിന് കേസെടുക്കേണ്ടി വരും. അട്ടിമറി വ്യക്തമാക്കുന്നതാണ് മേയ‍ർ ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുക്കേണ്ടി വരും. കേസെടുക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാർശ നൽകിയേക്കും

വിവാദ വിഷയത്തിൽ മേയ‍ർ നേരിട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ല . നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകാത്തത്. പരാതി നൽകിയാൽ സംശയമുള്ളവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വരും. ഓഫിസിലെ കംപ്യൂട്ടറും പ്രധാനപ്പെട്ട ആളുകളുടെ ഫോണുകളും അടക്കം ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരും. ഇതിനിടെ ആണ് സ‍ർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാ​ഗമായി മേയറുടെ മൊഴി എടുത്തപ്പോൾ അട്ടിമറി സാധ്യതയെന്ന മൊഴി ലഭിച്ചത്

ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. ആരോപണം നേരിടുന്ന സിപിഎം കൗൺസിലര്‍ ഡി.ആര്‍. അനിൽ,സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.ഇതിന് ശേഷം മേയറുടെ ഓഫീസിലെ ജീവനക്കാരുടേയും മൊഴിയെടുക്കും. പിന്നീട് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോര്‍പ്പറേഷനിലേക്ക് ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും. രാവിലെ 11ന് മഹിളാ മോര്‍ച്ചാ മാര്‍ച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്

കത്ത് വിവാദം: കത്ത് വ്യാജമെന്ന് മേയർ, ഒപ്പ് സ്കാൻ ചെയ്ത് കയറ്റിയതാകാമെന്ന് മൊഴി

Follow Us:
Download App:
  • android
  • ios