Asianet News MalayalamAsianet News Malayalam

പിഎസ്‍സി തട്ടിപ്പ്: എസ്എഫ്ഐ നേതാക്കളെ സഹായിച്ച പൊലീസുകാരനെ വിചാരണ ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

പി.എസ്.സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യ ചെയ്യപ്പെട്ട സംഭവമാണ് കോണ്‍സ്റ്റിള്‍ പരീക്ഷയിലെ ഹൈടെക് തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളിലെ മുൻ എസ്എഫ്ഐ നേതാക്കളാണ് സ്മാർട്ട് വാച്ചും മൊബൈൽ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്.

crime branch seeks permission to prosecute policeman who assisted sfi leaders for psc exam fraud case
Author
Thiruvananthapuram, First Published Apr 8, 2022, 1:08 AM IST

തിരുവനന്തപുരം: പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതിയായ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാന്‍ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്.എഫ്ഐ നേതാക്കള്‍ക്ക് ഉത്തരങ്ങൾ മൊബൈൽഫോണ‍്‍ വഴി അയച്ചത് ഗോകുലായിരുന്നു. വൻ വിവാദമായകേസ് രജിസ്റ്റ‍ർ ചെയ്ത് രണ്ടര വ‍ർഷത്തിനു ശേഷമാണ് കുറ്റപത്രം നൽകാനുള്ള ക്രൈം ബ്രാഞ്ചിൻെറ നടപടി.

അതേ സമയം കേസിലെ പ്രതിയായ ഗോകുലിനെ രക്ഷിക്കാൻ വ്യാജരേഖ ഉണ്ടാക്കിയ മൂന്ന് പൊലീസുകാരെ കേസിൽ നിന്നും ഒഴിവാക്കാനുള്ള നീക്കവും തുടങ്ങി. പി.എസ്.സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യ ചെയ്യപ്പെട്ട സംഭവമാണ് കോണ്‍സ്റ്റിള്‍ പരീക്ഷയിലെ ഹൈ ടെക് തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളിലെ മുൻ എസ്എഫ്ഐ നേതാക്കളാണ് സ്മാർട്ട് വാച്ചും മൊബൈൽ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവരാണ് തട്ടിപ്പിലൂടെ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. 

പരീക്ഷ ഹാളിൽ പ്രതികള്‍ മൊബൈൽ ഫോണുമായാണ് കയറിയത്. ചോദ്യ ചേപ്പർ ഫോട്ടെയടുത്ത് സുഹൃത്തായ പൊലീസുകാരൻ ഗോകുലിന് അയച്ചു.കൊടുത്തു. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേർന്ന് ഉത്തരങ്ങള്‍ പ്രതികള്‍ ധരിച്ചിരുന്ന സ്മാർട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. പരീക്ഷ എഴുതിയവർ ഉയർന്ന മാ‍ർക്ക് വാങ്ങി റാങ്കുപട്ടിയിൽ ഇടം നേടിയതോടെയാണ് വിവാദമായത്. 

യൂണിവേഴ്സിറ്റി കോളിജിലെ കത്തികുത്തികേസിലെ പ്രതികള്‍കളെ സഹായിക്കാൻ പൊലീസുകാരനും മറ്റ് സുഹൃത്തുക്കളും സംസ്കൃത കോളജിൽ ഇരുന്നാണ് ഉത്തരങ്ങള്‍ അയച്ചത്. 2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. എസ്എപി ക്യാമ്പലിലെ പൊലീസുകാരനായ ഗോകുൽ അന്നേ ദിവസം ജോലിക്കായി ഹാജരായിരുന്നില്ല. ഗോകുൽ ജോലിക്ക് ഹാജരായതായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്ന് ചേർന്ന് ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി. 

വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുള്‍പ്പെടെ നാലു പൊലീസുകാർക്കെതിരെ മറ്റൊരു കേസെമെടുത്തിട്ടുണ്ട്. പക്ഷെ സാധാരണ നടത്തുന്ന ഒരു ക്രമീകരണമാണ് നടത്തിയതെന്നും ബോധപൂർവ്വം കുറ്റകൃത്യത്തിൽ ഈ പൊലീസുകാർ പങ്കാളികളല്ലെന്നും ചൂണ്ടികാട്ടി പൊലീസ് 
സംഘടന ഡിജിപിയെ സമീപിച്ചു. ഇത് പരിഗണിച്ച് ഇവരെ ഒഴിവാക്കാനുള്ള ശ്രമം.പ്രതിയാക്കപ്പെട്ട ഒരു പൊലീസുകാരൻ ഇന്ന് എസ്ഐയാണ്. മറ്റ് രണ്ടു പൊലീസുകാർ എആർ ക്യാമ്പലിലേക്കും മാറി. ഈ രണ്ടുപോലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചശേഷം സാക്ഷിയാക്കാനാണ് നീക്കം. 

നേരത്തെ റിമാൻഡ് ചെയ്യപ്പെട്ട ഗോകുലിനെ ഇപ്പോൾ സസ്പെൻഷനിലാണ് പരീക്ഷ ഹാളിൽ മേൽനോട്ട വീഴ്ച വരുത്തിയതിന് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെയും പ്രതിചേർത്തിരുന്നു. ഇവരെയും പ്രതിസ്ഥാനത്തുനിന്നും മാറ്റി സാക്ഷിയാക്കിയിട്ടുണ്ട്. കേരളത്തിൽ കോളിളം സൃഷ്ടിച്ച ഒരു കേസുണ്ടായി രണ്ടര വർഷം കഴിഞ്ഞിട്ടും ഇത് വരെ കുറ്റപത്രം കൊടുത്തിട്ടില്ല. നസീമും ശിവരജ്ഞിത്തും അടക്കമുള്ള പ്രതികൾ ജാമ്യത്തിലാണ്.

Follow Us:
Download App:
  • android
  • ios