Asianet News MalayalamAsianet News Malayalam

റംസിയുടെ ആത്മഹത്യ: എസ്.പി കെ.ജി.സൈമണിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും

റംസിയുടെ അച്ഛന്‍  ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു  കേസിൻ്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവായത്.

Crime branch team under KG simon to investigate the suicide of ramsi
Author
Pathanamthitta, First Published Sep 23, 2020, 5:20 PM IST

കൊല്ലം: കൊട്ടിയത്ത്  വിവാഹത്തില്‍  നിന്നും  പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് റംസി എന്ന യുവതി ആത്മഹത്യചെയ്ത കേസ്  സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും.   പത്തനംതിട്ട എസ്.പി കെ.ജി.സൈമണിന്‍റെ  നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം റംസിയുടെ ആത്മഹത്യയില്‍  പങ്കുണ്ടെന്ന് സംശയിക്കുന്ന സീരിയല്‍ നടി ലക്ഷമിപ്രമോദിന്‍റെ മൂന്‍കൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് കൊല്ലം ജില്ലാ സെഷന്‍സ് കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

റംസിയുടെ അച്ഛന്‍  ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു  കേസിൻ്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവായത്. അന്വേഷണം ശരിയായ ദിശയില്‍ അല്ലന്നും  വരന്‍ ഹാരീസ് മുഹമദിന്‍റെ അമ്മയേയും  സഹോദരൻ്റെ ഭാര്യയും സീരിയല്‍ നടിയുമായ നടി ലക്ഷമി പ്രമോദിനും കേസ്സില്‍ നിന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നു എന്ന് കാണിച്ചായിരുന്നു  പൊലീസ് മേധാവിക്ക് പരാതിനല്‍കിയത്. 

പരാതി പരിശോധിച്ച ശേഷം നിലവിവ്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ്സ്  സംസ്ഥാന ക്രൈംബ്രാഞ്ചിന്  കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ക്രൈബ്രാഞ്ചിന്‍റെ ചുമതലയുള്ള പത്തനംതിട്ട എസ്. പി. കെ.ജി.സൈമൺ കേസ്സ് അന്വേഷിക്കും. ഇതിനിടെ  കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈബ്രാഞ്ച് സംഘം  റംസിയുടെ  വിട്ടില്‍ എത്തി മൊഴി രേഖപ്പെടുത്തി.  സംസ്ഥാന ക്രൈബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്നു് നീതി ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി ആക്ഷന്‍ കൗൺസില്‍ അംഗങ്ങള്‍ പറഞ്ഞു.

ഹാരിസ് മുഹമദിന്‍റെ  സഹോദരന്‍റെയും ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷമി പ്രമോദിന്റേയും  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത്. ഈ മാസം ഇരുപത്തിഏട്ടിലേക്ക് മാറ്റി.  റിപ്പോര്‍ട്ട്  സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടത്തിനെ തുടര്‍ന്നാണ്  ജാമ്യ അപേക്ഷയില്‍ വിധിപറയുന്നത് മാറ്റിയത്. റംസിയുടെ ആത്മഹത്യക്ക് പിന്നില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്‍റെ  പങ്ക് വെളിപ്പെടുത്തുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios