Asianet News MalayalamAsianet News Malayalam

പൊലീസിനെ നിയന്ത്രിക്കാനാകാത്തത് പാര്‍ട്ടിയെ കുരുക്കിലാക്കി; കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

പെരിയ കൊലക്കേസിലെ പ്രതികള്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുന്നത് പാര്‍ട്ടിയുടേയും ഭരണത്തിന്‍റേയും പിടിപ്പു കേടാണെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി.

criticism against kerala police at cpm kasaragod district conference
Author
Kasaragod, First Published Jan 22, 2022, 4:36 PM IST

കാസര്‍കോട്: കാസര്‍കോട് സിപിഎം (CPM) ജില്ലാ സമ്മേളനത്തില്‍ കേരളാ പൊലീസിനെതിരെ (Kerala Police) രൂക്ഷ വിമര്‍ശനം. പൊലീസിന്‍റെ മിക്ക നടപടികളും പാര്‍ട്ടിയേയും ഭരണത്തേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത് പാര്‍ട്ടിയെ വല്ലാത്ത കുരുക്കിലേക്കാണ് എത്തിച്ചതെന്നും വിമർശനമുയർന്നു.

പെരിയ കൊലക്കേസിലെ പ്രതികള്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുന്നത് പാര്‍ട്ടിയുടേയും ഭരണത്തിന്‍റേയും പിടിപ്പു കേടാണെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ആരോഗ്യ രംഗത്ത് കാസര്‍കോട് ജില്ലയോടുള്ള അവഗണന തുടരുകയാണ്. ഒപി അനുവദിച്ചെങ്കിലും മെഡിക്കല്‍ കോളേജിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. ഈ കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണന സര്‍ക്കാറിന് ദുഷ്പ്പേര്  ഉണ്ടാക്കി. തുടര്‍ഭരണ കിട്ടിയിട്ടും രണ്ട് തവണ ജയിച്ച എംഎല്‍എമാര്‍ ഉണ്ടായിട്ടും ഒരു മന്ത്രി സ്ഥാനം ജില്ലയ്ക്ക് കിട്ടിയില്ല. ജില്ലയ്ക്ക് മന്ത്രി സ്ഥാനം കിട്ടാതിരിക്കാന്‍ ചരടുവലി ഉണ്ടായോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.

Also Read: 'ലക്ഷ്യം വച്ചത് കോണ്‍ഗ്രസിനെ, അടി കിട്ടിയത് സിപിഎമ്മിന്'; കോടിയേരിയെ വിമര്‍ശിച്ച് ജില്ലാ സമ്മേളനം

Also Read: കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

Follow Us:
Download App:
  • android
  • ios