സിപിഐക്ക് എതിരെയും കടുത്ത വിമർശനം പൊതു ചർച്ചയിൽ ഉയർന്നു. റവന്യൂ വകുപ്പിൽ ഭൂപതിവ് ചട്ടം മുതലാക്കി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപണമുയർന്നു
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. പൊലീസിൻറെ നില വിട്ട പെരുമാറ്റം സർക്കാരിന് അവതിപ്പുണ്ടാക്കിയെന്നാണ് പ്രതിനിധികളുടെ വിമർശനം. പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ പാർട്ടി നേതാക്കൾ ഇടപെടരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഘടക കക്ഷി നേതാക്കൾ നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യങ്ങൾ നേടുന്നുണ്ടെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
സിപിഐക്ക് എതിരെയും കടുത്ത വിമർശനം പൊതു ചർച്ചയിൽ ഉയർന്നു. റവന്യൂ വകുപ്പിൽ ഭൂപതിവ് ചട്ടം മുതലാക്കി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയർന്നു. ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരെ നടപടി വൈകിയതിലും ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുണ്ടായി. ആലപ്പുഴയും എറണാകുളം അടക്കമുള്ള ജില്ലകളിൽ മുതിർന്ന നേതാക്കൾക്ക് എതിരെ ശക്തമായ നടപടിയുണ്ടായിട്ടും രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ വൈകിയെന്നാണ് ആരോപണം ഉണ്ടായത്. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ച ചൊവ്വാഴ്ച തുടരും.
