Asianet News MalayalamAsianet News Malayalam

ഡി സി സി പുന:സംഘടന; നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ ശിവദാസൻ നായർ; നടത്തിയത് സദുദ്ദേശപരമായ വിമർശനം

ഡി സി സി അധ്യക്ഷൻമാരുടെ പട്ടിക വന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ കെ ശിവദാനസൻ നായർ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശിവദാസൻ നായരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർ നടപടികൾ എടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

criticism was not against leadership says k sivadasan nair
Author
Thiruvananthapuram, First Published Aug 31, 2021, 11:09 AM IST

തിരുവനന്തപുരം: താൻ നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്നു കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സദുദ്ദേശപരമായ വിമർശനം മാത്രമാണ് താൻ നടത്തിയത്. സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നും കെ ശിവദാസൻ നായർ നൽകിയ മറുപടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ഡി സി സി അധ്യക്ഷൻമാരുടെ പട്ടിക വന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ കെ ശിവദാനസൻ നായർ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശിവദാസൻ നായരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർ നടപടികൾ എടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios