വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു. സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്.

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. നവംബർ 17 ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്നുവെന്നും ഡിജിപി വ്യക്തമാക്കി. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു. സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്‌നമായത്. 5000 ബസ് വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. സ്‌ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്