ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലയാളികളായ സിആർപിഎഫ് ജവാൻമാരുടെ അവധി റദ്ദാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. 

മറ്റ് ജവാൻമാർക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഇതേക്കുറിച്ച് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമായിട്ടും അവധി റദ്ദാക്കുന്നതിൽ സൈനികർക്കിടയില്‍ പ്രതിഷേധം ശക്തമാണ്. രാജ്യവ്യാപകമായി ജവാൻമാരുടെ അവധി നിഷേധിച്ചിട്ടുണ്ട്.