നേരത്തെ സിആർപിഎഫ് സുരക്ഷ പിൻവലിച്ച് പകരം സംസ്ഥാന പോലീസിൻ്റെ സഹായം തേടാൻ കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും സിആർപിഎഫ് സുരക്ഷ. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. നേരത്തെ സിആർപിഎഫ് സുരക്ഷ പിൻവലിച്ച് പകരം സംസ്ഥാന പോലീസിൻ്റെ സഹായം തേടാൻ കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
സ്വര്‍ണകള്ളക്കടത്ത് റാക്കറ്റില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികൾക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂലൈ മുതല്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ആസ്ഥാനത്ത് സിആർപിഎഫിനെ നിയോഗിച്ചത്.
