Asianet News MalayalamAsianet News Malayalam

ഗവർണറുടെ വാഹനത്തിനും മുന്നിലും പിന്നിലും ഇനി സിആർപിഎഫ് , സുരക്ഷ അവലോകന യോഗത്തില്‍ ധാരണയായി

ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം പൊലിസിൻെറ ചുമതലയായിരിക്കും

crpf to give security fro Governor
Author
First Published Jan 30, 2024, 4:03 PM IST

തിരുവനന്തപുരം: ഗവർണറുടെ  സുരക്ഷ ചുമതല സിആർപിഎഫിന്. ഗവർണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പൊലീസിന്‍റെ  പൈലറ്റ് വാഹനവും, ലോക്കൽ പൊലീസിൻെറ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും. നിലവിൽ കേരള പൊലീസിൻെറ കമാണ്ടോ വിഭാഗമാണ് ഗവർണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്.

ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം പൊലീസിൻെറ ചുമതലയാണ്. പൊലീസും  സിആർപിഎഫും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ് ഭവനിലെ മുൻ ഗേറ്റിൻെറ സുരക്ഷ പൊലീസിനും ഉളളിൽ സിആർപിഎഫുമായിരിക്കും. നാളെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ച നടത്തും. തുടർന്ന്  റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കും.

 

Latest Videos
Follow Us:
Download App:
  • android
  • ios