Asianet News MalayalamAsianet News Malayalam

Kerala Actress Attack Case : നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി ഇന്ന്

സാക്ഷികളെ വീണ്ടും വിസ്താരിക്കുന്നതിന് മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു

Crucial verdict expected on Kera Actress abduction and molested case
Author
Kochi, First Published Jan 17, 2022, 6:43 AM IST

കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് നിർണായക വിധി വരും. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയാണ് ഇന്ന് വിധി പറയുക. ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഹർജി പരിഗണിക്കുന്നത്. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

സാക്ഷികളെ വീണ്ടും വിസ്താരിക്കുന്നതിന് മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. പ്രോസിക്യൂഷൻ കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ പുതിയ നീക്കമെന്ന ചോദ്യവും ഹർജി പരിഗണിക്കവെ കോടതിയുയർത്തിയിരുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് നൽകിയ മുൻ‌കൂർ ജാമ്യ ഹർജി നാളെ മറ്റൊരു സിംഗിൾ ബഞ്ച് പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios