Asianet News MalayalamAsianet News Malayalam

ബാര്‍ലൈസന്‍സിന് അനുമതി തേടി സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്

കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി ക്ലബ് ലൈസന്‍സ് നല്‍കാമെന്ന് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചു. 

CSOI sought permission for bar license
Author
Trivandrum, First Published Jun 10, 2021, 10:02 AM IST

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥ‌ർ അംഗങ്ങളായ സിവിൽ സർ‍വ്വീസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്യൂട്ടിന് ബാറടക്കം തുറക്കാനുള്ള ക്ലബ് ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യം. കുറഞ്ഞ നിരക്കിൽ ലൈസൻസ് അനുവദിക്കണമെന്നാണ് ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ അംഗങ്ങളായ സ്ഥാപനമാണ്  തിരുവനന്തപുരം ഗോള്‍ഫ് ലിങ്ക് റോഡിലുള്ള സിവിൽ സർവ്വീസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്. ചീഫ് സെക്രട്ടറി ചെയര്‍മാനായ ഭരണസമിതിയാണ് സ്ഥാപനത്തിന്‍റെ മേൽനോട്ടം നടത്തുന്നത്. ഈ സ്ഥാപനത്തിൽ ക്ലബ് ലൈസൻസ് അനുവദിക്കണമെന്നാണ് ആവശ്യം.

മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ജോലിയുടെ പിരിമുറക്കം മാറ്റാനായി ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനും ചർച്ചകള്‍ നടത്താനും ബാർ അനുവദിക്കണം എന്നാണ് ആവശ്യം. ഉന്നത ഉദ്യോഗസ്ഥർക്ക് മറ്റുള്ളവരെ പോലെ ബാറുകളിലോ മറ്റ് ക്ലബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ലെന്നും അപേക്ഷയിൽ നിരത്തുന്ന കാരണങ്ങളാണ്. മറ്റുള്ളവരുടെ ആതിഥ്യം ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് ഒഴിവാക്കുന്നതിനും, ഉദ്യോഗസ്ഥർക്ക് മാത്രമായി ഒരു ക്ലബ് വേണമെന്നാണ് ഭരണസമിതി മുഖ്യമന്ത്രിക്ക് നൽകിയ കത്ത്. ക്ലബ് അനുവദിക്കണമെന്ന് മാത്രമല്ല അപേക്ഷയിലുള്ളത്. ലൈസൻസ് ഫീ കുറക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. 

ക്ലബുകള്‍ക്ക് എക്സൈസ് വകുപ്പ് ലൈസൻസ് അനുവദിക്കുന്നത് 20 ലക്ഷം രൂപയ്ക്കാണ്. ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യത്തിൽ എക്സൈസ് കമ്മീഷണറോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. കൊച്ചയിൽ നേവി ഉദ്യോഗസ്ഥർക്ക് മാത്രമായി ക്ലബ് ലൈസൻസ് പ്രതിവർഷം 50,000 ഈടാക്കി അനുവദിച്ചിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ സർക്കാരിനെ അറിയിച്ചു. പ്രത്യേക വിഭാഗമായി പരിഗണിച്ച് ചട്ടഭേഗതി വരുത്തിയാണ് ക്ലബ് ലൈസൻസ് നല്‍കിയിരിക്കുന്നത്. ഇതേ മാതൃകയിൽ സിവിൽ സ‍വ്വീസ് ഉദ്യോഗസ്ഥരെ പ്രത്യേക കാറ്റഗറിയിൽ ഉല്‍പ്പെടെത്തി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയാൽ മാത്രമേ ലൈസന്‍സിന് ഇളവ് കിട്ടുകയുള്ളുവെന്നാണ് റിപ്പോ‍ർട്ട്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ ആവശ്യം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മുന്നിലാണ്.
 

Follow Us:
Download App:
  • android
  • ios