തിരുവനന്തപുരം: മംഗലാപുരം  മുൻ എഎസ്ഐ കൃഷ്‌ണൻകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ബിനിലിന് ജീവപര്യന്തം തടവ്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ജീവപര്യന്തം കഠിന തടവിനൊപ്പം 4,25,000 രൂപ പിഴയും ബ്രൂസിലി എന്ന ബിനില്‍ അടയ്ക്കണം.

1998 മെയ് 21 ന് രാത്രി തിരുവനന്തപുരത്ത് വച്ചാണ് കൃഷ്ണൻകുട്ടി കൊല്ലപ്പെടുന്നത്. കേസിൽ ബ്രൂസിലി അടക്കം ഒന്‍പത് പേരായിരുന്നു പ്രതികൾ. 21 വർഷത്തിന് ശേഷം വിചാരണ ആരംഭിച്ച കേസിൽ ആകെ രണ്ട് പ്രതികൾ മാത്രമാണ് വിചാരണ നേരിട്ടത്. രണ്ടു പ്രതികൾ മരണപ്പെടുകയും അഞ്ചു പേർ ഒളിവിലുമാണ്.