ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. തുടർന്ന് എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചു.

കൊച്ചി: ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. തുടർന്ന് എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യാമ്പസിലെ നിരവധി കുട്ടികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ജാ​ഗ്രത നിർദേശം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. ഇതോടുകൂടി സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും കുട്ടികൾക്ക് രോ​ഗം വ്യാപിച്ചതോടെയാണ് ക്യാമ്പസ് അടച്ചത്.

YouTube video player