Asianet News MalayalamAsianet News Malayalam

കോടതിയലക്ഷ്യ കേസ്; എജിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് കസ്റ്റംസ് കമ്മീഷണറുടെ മറുപടി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംജെ ജേക്കബ് ആണ് അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുകൾ ഉൾപ്പെടുന്ന രഹസ്യ മൊഴി പുറത്ത് വിട്ടത് കോടതിയലക്ഷ്യമാണെന്നായിരുന്നു പരാതി.
 
Customs commissioner respond to  advocate general
Author
Kochi, First Published Mar 24, 2021, 8:10 PM IST

കൊച്ചി: കോടതിയലക്ഷ്യ കേസിൽ അഡ്വക്കറ്റ് ജനറലിന്‍റെ കാരണം കാണിക്കൽ നോട്ടീസിന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ മറുപടി നൽകി. കസ്റ്റംസിനെതിരായി കോടതിയലക്ഷ്യ കേസിന് അനുമതി നൽകാൻ എജിയ്ക്ക്  അധികാരമുണ്ടോ എന്ന് പരിശോധിക്കണം. ജയിൽ ഡിജിപി കസ്റ്റംസിനെതിരെ നൽകിയ ഹർജിയിൽ സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായത് എജിയാണ്. 

ഈ ഹർജയിൽ കസ്റ്റംസ് നൽകിയ സത്യാവാങ്മൂലമാണ് കോടതിയലക്ഷ്യ കേസിനാസ്പദമായ പരാതിയ്ക്ക് കാരണം. അതേകേസിൽ എജി തന്നെ കോടതിയലക്ഷ്യ നടപടികൾക്ക് അനുമതി നൽകുന്നതിൽ നിയമപരമായ പക്ഷപാതിത്വം ഉണ്ട്. വിശദമായ സത്യവാങ്മൂലം ഉചിതമായ നൽകാമെന്നും കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ നൽകിയ മറുപടിയിൽ വ്യക്തമാക്കി. 

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംജെ ജേക്കബ് ആണ് അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുകൾ ഉൾപ്പെടുന്ന രഹസ്യ മൊഴി പുറത്ത് വിട്ടത് കോടതിയലക്ഷ്യമാണെന്നായിരുന്നു പരാതി.

Follow Us:
Download App:
  • android
  • ios