കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദിനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. പ്രതിചേര്‍ക്കാൻ അനുമതി തേടി കസ്റ്റംസ് കോടതിയിൽ ഹര്‍ജി നല്‍കി. ഈ കേസില്‍ ശിവശങ്കറിന്‍റെ പങ്കും  അന്വേഷിച്ച് വരികയാണ്. ശിവശങ്കറിൻ്റെ  സമ്മർദ്ദം മൂലമാണ് ഡോളർ നൽകിയതെന്ന് ബാങ്ക് മാനേജർ മൊഴി നൽകിയിരുന്നു.

നയതന്ത്രപ്രതിനിധിയെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്നാണ് കോടതി കസ്റ്റംസിനോട് ചോദിച്ചത്. ഇക്കാര്യത്തില്‍ മറ്റന്നാല്‍ വിശദമായ വാദം നടക്കും. പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.  ഇതിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ നടപടി എടുക്കും.