കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത വനിതാ നേതാവിനെതിരെ സൈബർ ആക്രമണം.
പത്തനംതിട്ട: കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത വനിതാ നേതാവിനെതിരെ സൈബർ ആക്രമണം. ബാരിക്കേടിന് മുകളിൽ കയറാൻ ശ്രമിക്കുന്ന മഹിളകോൺഗ്രസ് നേതാവിനെയാണ് സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കുന്നത്. സമരത്തിൽ പങ്കെടുക്കാതിരുന്ന മറ്റൊരു വനിതാനേതാവിന്റെ ചിത്രവും അശ്ലീല ചുവയോടെ പ്രചിരിപ്പിക്കുന്നുണ്ട്
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടാണ് പതിനാല് ജില്ലാ ആസ്ഥാനത്തേക്കും കോൺഗ്രസ് മാർച്ച് നടത്തിയത്. തരാതമ്യേന ആളുകുറവായിരുന്ന പത്തനംതിട്ടയിലെ മാർച്ചിലെ ചില ദൃശ്യങ്ങളാണ് സൈബർ ആക്രമണത്തിനാധാരം. സമരം തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേടിന് മുകളിൽ നിന്ന് താഴേക്ക് വീഴാൻപോയ മഹിള കോൺഗ്രസ് നേതാവിനെ തടഞ്ഞു നിർത്തുന്ന ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ദൃശ്യവും ചിത്രവുമാണ് വ്യാപകമായി സൈബർഇടത്തിൽ പ്രചരിക്കുന്നത്.
Read more: പ്രതിഷേധ സാധ്യത, കനത്ത പൊലീസ് കാവലിൽ മുഖ്യമന്ത്രി; ഇന്ന് മലപ്പുറത്ത് രണ്ട് പരിപാടികൾ
സിപിഎം പ്രൊഫൈലുകളിലാണ് വ്യാപകമായി അശ്ലീല എഴുത്തകോളെടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ ചില സിപിഎം വനിത ലോക്കൽ കമ്മിറ്റി അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. പല ഓൺലൈൻ മാധ്യമങ്ങളും ദൃശ്യങ്ങൾ ആഘോഷിച്ചു. ദേശാഭിമാനി പത്രത്തിൽ ചിത്രം അച്ചടിച്ച് വന്നു. സമരത്തിന്റെ ദൃശ്യങ്ങളിൽ മുഖം തിരിഞ്ഞു നിൽക്കുന്ന മഹിള കോൺഗ്രസ് പ്രവർത്തകയ്ക്ക് പകരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലക്ഷ്മി അശോകിന്റെ ചിത്രമാണ് പലരും കേട്ടലറക്കുന്ന വാക്കുകൾ എഴുതി പ്രചരിപ്പിക്കുന്നത്. വനിത പ്രവർത്തകർക്കെതിരെ നടക്കുന്ന അപകീർത്തി പ്രചരണത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
Read more: സിപിഎം നടപടിയെടുത്തയാളുടെ കൃഷിയിടത്തിലെ തെങ്ങിൻ തൈകളും പച്ചക്കറികളും വെട്ടി നശിപ്പിച്ചു
