അപകട സ്ഥലത്തു തന്നെ ഇയാൾ മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് നൂറുമീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്.

തിരുവനന്തപുരം: കഴക്കൂട്ടത്ത് സൈക്കിൾ യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. മേനംകുളം സ്വദേശി മോഹനൻ (60) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെ മേനംകുളം ചിറ്റാറ്റ് മുക്ക് റോഡിലായിരുന്നു അപകടം. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് സൈക്കി‌ൾ ഉരുട്ടി പോവുകയായിരുന്ന മോഹനനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകട സ്ഥലത്തു തന്നെ ഇയാൾ മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് നൂറുമീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

YouTube video player