തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കേരള, കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതായും ഈ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള ഗൾഫ് ഓഫ് മാന്നാർ, കോമോറിൻ പ്രദേശങ്ങൾ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾകടലിന്റെ ശ്രീലങ്കൻ പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും നിര്‍ദ്ദേശമുണ്ട്.