Asianet News MalayalamAsianet News Malayalam

അറബിക്കടലില്‍ 'ഹിക്ക ചുഴലിക്കാറ്റ്'; കേരളത്തിന് ഭീഷണിയില്ല; മഴക്ക് സാധ്യത

അറബിക്കടലിലെ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത്. സെപ്തംബര്‍ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാന്‍ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 

Cyclone 'Hikaa' develops in Arabian Sea, may head towards Oman
Author
New Delhi, First Published Sep 23, 2019, 11:21 AM IST

തിരുവനന്തപുരം: അറബിക്കടലില്‍ ഹിക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറബിക്കടലിലെ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത്. സെപ്തംബര്‍ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാന്‍ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കേരളത്തിന്‌ ഹിക്ക ചുഴലിക്കാറ്റിന്‍റെ ഭീഷണി ഇല്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യുനമർദ്ദത്തിന്‍റെ  സ്വാധീന ഫലമായി സെപ്റ്റംബർ 25-26 തീയതികളിൽ കേരളത്തിൽ ശക്തമായ മഴക്ക്  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ഫാനി (ഏപ്രിൽ 26-മെയ്‌ 4) അറബിക്കടലിൽ രൂപപ്പെട്ട  വായു (ജൂൺ 10-17) ഇവയാണ് ഈ വർഷം ഇതിനു മുൻപ് രൂപപ്പെട്ട 2 ചുഴലിക്കാറ്റുകൾ. കൂടാതെ പബുക് ചുഴലിക്കാറ്റ് (ജനുവരി 4-7) ആൻഡമാൻ തീരത്തു കൂടി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചെങ്കിലും ദക്ഷിണ ചൈന കടലിൽ ആയിരുന്നു അതിന്‍റെ പിറവി.  

Follow Us:
Download App:
  • android
  • ios