കഴിഞ്ഞ മൂന്ന് മണിക്കൂറിൽ തെക്കൻ, മധ്യ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കാലവ‍ർഷത്തിന് മുന്നോടിയായുള്ള മികച്ച മഴ ലഭിച്ചിരുന്നു. അടുത്ത മണിക്കൂറുകളിലും തെക്കൻ, മധ്യ ജില്ലകളിൽ മഴ സാധ്യതയെന്നാണ് റിപ്പോർട്ട്. 

തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ തീവ്ര ന്യൂനമർദമാകും. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ തെക്കൻ, മധ്യ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കാലവ‍ർഷത്തിന് മുന്നോടിയായുള്ള മികച്ച മഴ ലഭിച്ചിരുന്നു. അടുത്ത മണിക്കൂറുകളിലും തെക്കൻ, മധ്യ ജില്ലകളിൽ മഴ സാധ്യതയെന്നാണ് റിപ്പോർട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും

അതേസമയം, സംസ്ഥാനത്ത് കാലവർഷമെത്താൻ ഇനിയും വൈകും. മിനിക്കോയ് തീരത്തായുള്ള കാലവർഷത്തിന് കാര്യമായ പുരോഗതിയില്ല. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും, കാലവർഷത്തിന് മുന്നോടിയായുള്ള മഴ ഒറ്റപ്പെട്ടയിടങ്ങളിൽ കിട്ടും. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.