Asianet News MalayalamAsianet News Malayalam

സ്രാങ്കില്ലാതെ തമ്പുരാൻ വള്ളം തിരിച്ചെത്തി; തിരയടിച്ച് കടലിലേക്ക് തെറിച്ച് വീണെന്ന് മത്സ്യത്തൊഴിലാളികൾ

  • ശക്തമായ തിരയടിച്ചതോടെ ഇയാൾ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ മൊഴി
  • അതേസമയം അപകടത്തിൽപ്പെട്ട 'സാമുവൽ' എന്ന വള്ളത്തിലെ കാണാതായ മൽസ്യ തൊഴിലാളിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല
Cyclone Maha Kerala fishing boat came back with one fisherman missing
Author
Kannur, First Published Nov 1, 2019, 8:40 AM IST

തൃശ്ശൂർ: ചേറ്റുവ ഹാർബറിൽ നിന്ന് കടലിൽ പോയി കാണാതായ 'തമ്പുരാൻ' എന്ന വള്ളം കണ്ടെത്തി. വളളത്തിലെ ഒരു തൊഴിലാളിയെ കടലിലേക്ക് തെറിച്ചു വീണ് കാണാതായി. വള്ളത്തിലെ സ്രാങ്കായ രാജീവിനെയാണ് കാണാതായത്. 

ശക്തമായ തിരയടിച്ചതോടെ ഇയാൾ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ മൊഴി. ഏഴ് പേരാണ് ഈ വള്ളത്തിൽ ഉണ്ടായിരുന്നത്. ഇന്നു രാവിലെ 7.30 ഓടെ വള്ളം കണ്ണൂർ ഐക്കര ഹാർബറിലെത്തി. 

അതേസമയം അപകടത്തിൽപ്പെട്ട 'സാമുവൽ' എന്ന വള്ളത്തിലെ കാണാതായ മൽസ്യ തൊഴിലാളിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. കണ്ണൂർ ആയിക്കര ഹാർബറിൽ നിന്ന് കടലിൽ പോയി കാണാതായ ആറ് പേരെ കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios