Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾകടലിൽ 'മിദ്ഹിലി' ചുഴലിക്കാറ്റ്, രണ്ട് ചക്രവാതചുഴികൾ; കേരളത്തിൽ 3 ദിവസം ഇടി മിന്നലോടു കൂടിയ മഴ

ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു  സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും  ചക്രവാതചുഴികൾ സ്ഥിതിചെയുന്നുണ്ട്. 

cyclonic storm Midhili to make landfall in Bangladesh coast heavy rain alert in kerala vkv
Author
First Published Nov 17, 2023, 11:27 AM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ "മിദ്‌ഹിലി" ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  അതിതീവ്ര ന്യൂനമർദമാണ് "മിദ്‌ഹിലി" ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ്  ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു  സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും  ചക്രവാതചുഴികൾ സ്ഥിതിചെയുന്നുണ്ട്. നിലവിൽ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയിൽ 190 കി.മി അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയിൽ 200 കി.മി അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയിൽ 220 കി.മി അകലെയുമായാണ് ചുഴലിക്കാറ്റ്  സ്ഥിതിചെയ്യുന്നത്. ചുഴലിക്കാറ്റ് രൂപ്പെട്ടതോടെ കേരളത്തിൽ അടുത്ത 3  ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.  19-11-2023ന്  കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20-11-2023ന്  പത്തനംതിട്ട, ഇടുക്കി  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More : 'ആദ്യം ഗ്ലാമർ, പിന്നെ ആക്ഷൻ, 1 കോടി രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ നായിക'; വിജയശാന്തിയുടെ സിനിമ-രാഷ്ട്രീയ ജീവിതം

Follow Us:
Download App:
  • android
  • ios