വിശദപരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. മകളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്തതായി തെളിഞ്ഞത്.
തൃശ്ശൂര്‍: കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്നു. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (40) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് അമ്മയെ എത്തിച്ചത്. രുഗ്മിണിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെയാണ് ഇവര്‍ മരണപ്പെട്ടത്. വിശദപരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. മകളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്തതായി തെളിഞ്ഞത്. സ്വത്ത് സംബന്ധിച്ച് രുഗ്മിണിയും ഇന്ദുലേഖയും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനൊടുവിൽ സ്വത്ത് തട്ടിയെടുക്കാൻ ഇന്ദുലേഖ അമ്മയ്ക്ക് വിഷം നൽകി അപായപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ? പ്രതികരിച്ച് ശശി തരൂര്‍
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് ഉറപ്പായതോടെ മറ്റ് മുതിര്‍ന്ന നേതാക്കളിലേക്ക് സാധ്യതകളെത്തുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് ഒരു വശത്ത് നിന്നും ഉയര്‍ന്ന് കേൾക്കുമ്പോൾ ജി 23 യുടെ പ്രതീക്ഷ ശശി തരൂരിലാണ്. ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നത് തന്നെയാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂരിനൊപ്പം മനീഷ് തിവാരിയുടെ പേരും അഭ്യൂഹങ്ങളിൽ മുന്നിലുണ്ട്. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ.
എന്നാൽ താൻ മത്സരിക്കാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എഐസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നു തരൂർ വ്യക്തമാക്കി.
