Asianet News MalayalamAsianet News Malayalam

ഡി സി ബുക്സിന് എഫ് ഐ പി പുരസ്കാരങ്ങള്‍

ഡി സി ബുക്‌സിനാണ് ഇന്ത്യയില്‍ എഫ് ഐ പിയുടെ ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഈ മാസം 28 ന് ദില്ലിയില്‍വെച്ച് നടക്കുന്ന ചടങ്ങി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

DC books gets 13 national awards
Author
New Delhi, First Published Sep 24, 2019, 6:49 PM IST

ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് ഏര്‍പ്പെടുത്തിയ 2019-ലെ മികച്ച പുസ്തക നിര്‍മ്മിതിക്കും രൂപകല്‍പനക്കുമുള്ള 13 ദേശീയ പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിനു ലഭിച്ചു. ജയമഹാഭാരതം, രാജാരവി വര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, കൊറ്റിയും കുറുക്കനും, വിക്രമാദിത്യ ആന്‍ഡ് വേതാള്‍, പശുവും പുലിയും, ദി ഷാഡോ ഓഫ് ദി സ്റ്റീം എന്‍ജിന്‍, പ്രാചീന-പൂര്‍വ-മധ്യകാല ഇന്ത്യാചരിത്രം, ഒരുവട്ടംകൂടി: എന്‍റെ പാഠപുസ്തകങ്ങള്‍, ഇന്‍ഡിക, കണ്ടല്‍ക്കാടുകള്‍, കിരാസേ, മാസികാവിഭാഗത്തില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള എന്നിവയുമാണ് വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്.

ഡി സി ബുക്‌സിനാണ് ഇന്ത്യയില്‍ എഫ് ഐ പിയുടെ ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഈ മാസം 28 ന് ദില്ലിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Follow Us:
Download App:
  • android
  • ios