ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളഞ്ഞു. സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് സിപിഐ.
ആലപ്പുഴ:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്..കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങൾ ജനമനസുകളിൽ നീറിനിൽക്കുന്നുണ്ട്.ഈ നിയമനം എന്ത് താല്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആണെങ്കിലും പിൻവലിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറിഎ എ ഷുക്കൂർ ആവശ്യപ്പെട്ടു
വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരോഗ്യ വകുപ്പുമായി ബന്ധില്ലാത്ത കാര്യമായതിനാൽ പ്രതികരണത്തിനില്ലെന്ന് മന്ത്രി വീണ ജോര്‍ജ്ജ് ഒഴിഞ്ഞു മാറി. മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിന് ഉത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമനെ ഉന്നത പദവിയിൽ നിയോഗിച്ചതിലെ അമര്‍ഷം മാധ്യമപ്രവര്‍ത്തകരുടെ സംഘടനയടക്കം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഒരിക്കൽ വകുപ്പ്തല നടപടിയെടുത്തതിനാൽ ഉദ്യോഗസ്ഥനെ വീണ്ടും പദവികളിൽ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് സര്‍ക്കാര്‍ നിലപാട് .അതേ സമയംശ്രീരാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിർക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. വിചാരണ നേരിടുന്നവര്‍ക്കും കുറ്റപത്രത്തില്‍ ഉള്‍പെട്ടവര്‍ക്കും മാധ്യമങ്ങള്‍ എത്രത്തോളം സമയം നല്‍കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.

ശ്രീറാം വെങ്കട്ടരാമനെ കലക്ടറാക്കിയ നടപടി നിയവാഴ്ചയോടുള്ള വെല്ലുവിളി: എസ് ഡി പി ഐ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കി നിയമിച്ച നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. കൊലപാതക കുറ്റം ആരോപിക്കപ്പെട്ട വ്യക്തി ജില്ലാ ഭരണാധികാരിയാവുന്നതോടെ നീതിപൂര്‍വകവും നിഷ്പക്ഷവുമായ വിചാരണ നടപ്പിലാകുമെന്ന് വിശ്വസിക്കാനാവില്ല. കേസ് അട്ടിമറിക്കണമെന്ന സര്‍ക്കാരിന്റെ ദുഷ്ടലാക്കാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബഷീര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സുപ്രധാനമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് നീതി നിഷേധിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. നരഹത്യാ കേസിലെ പ്രതിയെ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയില്‍ നിയമിക്കുന്നത് സുതാര്യമായ വിചാരണ അട്ടിമറിക്കപ്പെടുമെന്നതിനാല്‍ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടി ഇടതു സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും എ കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.
'ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് വേദനയുണ്ടാക്കുന്നു', വിമര്‍ശനവുമായി സലീം മടവൂര്‍
