എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായിരുന്നില്ല. സംഘടന നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ഒരു സഹായി എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇടുക്കി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ് സിപി മാത്യു. ഡീൻ മൂക്കാത്ത പഴുത്ത നേതാവ് എന്നായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ വിമര്‍ശനം. എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായിരുന്നില്ല. സംഘടന നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ഒരു സഹായി എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിടി തോമസിൻ്റെ വിയർപ്പും അധ്വാനവും വിയർപ്പുമാണ് ടീമിൻ്റെ എംപി സ്ഥാനം. എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആവരുതെന്നും സിപി മാത്യു വിമര്‍ശിച്ചു. സതീശൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുത്തതിൽ എംപി പരസ്യമായി വിമർശിച്ചിരുന്നു. ഇതിലാണ് ഡിസിസി പ്രസിഡൻ്റിൻ്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിന് പിന്നാലെ ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. ഡിസിസി പ്രസിഡന്‍റ് ഓരോ ദിവസവും ഓരോ നേതാക്കളെ പരസ്യമായി ആക്ഷേപിക്കുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി അരുൺ പൊടിപാറ വിമര്‍ശിച്ചു. സിപി മാത്യു ഇരിക്കുന്ന കമ്മറ്റിയിൽ ഇരിക്കാൻ പോലും തോന്നില്ലെന്ന് അരുൺ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡണ്ടിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും അരുൺ ആവശ്യപ്പെട്ടു. ഡീൻ കുര്യാക്കോസിന്‍റെ സംഘടന പ്രവർത്തന പാരമ്പര്യം വിശദീകരിച്ച് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ഇത്രയും മൂപ്പ് തൽക്കാലം മതിയെന്നാണ് ബിജോ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.