ഡിസിസി ട്രഷറുടെ മരണം; വി ഡി സതീശൻ എൻ എം വിജയന്‍റെ വീട്ടിലേക്ക്; നാളെ കുടുംബാംഗങ്ങളെ സന്ദർശിക്കും
ഇതാദ്യമായാണ് വി ഡി സതീശൻ എൻ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞത് വിവാദമായിരുന്നു.

വയനാട്: വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട് വി ഡി സതീശൻ നാളെ സന്ദർശിക്കും. ഇതാദ്യമായാണ് വി ഡി സതീശൻ എൻ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞത് വിവാദമായിരുന്നു. നാളെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ സന്ദർശിക്കും.
അതേസമയം കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ് . ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമർശം സാന്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പൊലീസ് നിഗമനം. ഇത് വരെ 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. വിജിലസിന്‍റെ അന്വേഷണവും കേസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനെയും എൻ ഡി അപ്പച്ചനെയും പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശം നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം