പെണ്‍കുട്ടിയെ കുറിച്ച് നിർണായക വിവരങ്ങൾ; അരോണയ് എക്സ്പ്രസ്സിൽ കുട്ടി ഉണ്ടെന്നു സംശയം, പാലക്കാട് തെരച്ചിൽ
പ്രദേശത്തെ സിസിടിവി പരിശോധിച്ചു. കുട്ടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രാവിലെ രാവിലെ 9.38 നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതേസമയം, ദൃശ്യങ്ങളിലുള്ള പെൺകുട്ടി മകളാണെന്ന് കുട്ടിയുടെ മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായ സംഭവത്തിൽ സൂചന ലഭിച്ചെന്ന് ഡിസിപി. തിരുവനന്തപുരം ഡിസിപിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, അരോണയ് എക്സ്പ്രസ്സിൽ കുട്ടി ഉണ്ടെന്നു സംശയം ഉയരുന്നുണ്ട്. ട്രെയിൻ 12 മണിയോടെ പാലക്കാട് എത്തും. സൂചനയുടെ അടിസ്ഥാനത്തിൽ പാലക്കാട് സ്റ്റേഷനിൽ തെരച്ചിൽ നടത്താൻ നിർദേശം നൽകിക്കഴിഞ്ഞു. വൈകിട്ട് അഞ്ചിനു തിരുവനന്തപുരം നിന്ന് സിൽച്ചറിലേക്ക് ഉള്ള ട്രെയിനാണത്. മൂന്നുമിനിറ്റ് മാത്രമാണ് ട്രെയിൻ പാലക്കാട് നിർത്തുക. പൊലീസ് ടീം അവിടെ നിന്ന് ട്രെയിൻ കയറി കോയമ്പത്തൂർ വരെ തെരച്ചിൽ തുടരുമെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം. നിലവിൽ ട്രെയിനിപ്പോൾ വടക്കഞ്ചേരി പിന്നിട്ടു. പാലക്കാട്ടേക്ക് ഉടൻ തന്നെയെത്തും.
നാലു മണിക്ക് അസം ട്രെയിൻ ഉണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. ഈ ട്രെയിനിലാണ് റെയിൽവേ പൊലീസ് പരിശോധന നടത്തുന്നത്. നോർത്ത് ഈസ്റ്റിലേക്കുള്ള ആളുകൾ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനാണിത്. കുട്ടി ട്രെയിനിലുള്ളതായി ലോക്കൽ പൊലീസിന് അര മണിക്കൂർ മുൻപാണ് സൂചന ലഭിക്കുന്നത്. ഉടൻ റെയിൽവേ പൊലീസിന് വിവരം കൈമാറി. അതേസമയം, കുട്ടിയെ കണ്ടതായി വിവരം ഇല്ലെന്നു ഡിവൈഎസ്പി പറഞ്ഞു. പാലക്കാട് റെയിൽവേ പൊലീസ് ട്രെയിൻ വരാൻ കാത്തിരിക്കുകയാണ്. ടിടിഇ ചെക്കിങ് സ്‌ക്വാടും ട്രെയിനിൽ തെരച്ചിൽ നടത്തുകയാണെന്ന് അറിയിച്ചു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് കുട്ടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രാവിലെ രാവിലെ 9.38 നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതേസമയം, ദൃശ്യങ്ങളിലുള്ള പെൺകുട്ടി മകളാണെന്ന് കുട്ടിയുടെ മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പല സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജുൻ കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാൻ ഇല്ലാത്തത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.
കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ഭക്ഷണ ശാലകൾ അടച്ച് പൂട്ടാൻ കോടതി; വിധി കേട്ട് കരച്ചിൽ അടക്കാനാകാതെ ജീവനക്കാർ, വീഡിയോ വൈറൽ
https://www.youtube.com/watch?v=Ko18SgceYX8