പാലക്കാട്: പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീയണച്ച ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പൊലീസ് അന്വേഷിക്കും. വാഹന ഉടമയെയും തെഴിലാളികളെയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പുതുനഗരം പൊലീസാണ് അന്വേഷണം നടത്തുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നുണ്ട്.