സിങ്കപ്പൂർ, ദുബായ് വഴിയാണ് മൃതദേഹം കൊണ്ടുവരിക എന്ന് കുടുംബം അറിയിച്ചു. കബറടക്കം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി. 

തൃശൂര്‍: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ച‍ർച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിക്കുമെന്ന് കുടുംബം. പുലർച്ചെ 3.30 നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. പിന്നീട് കൊടുങ്ങല്ലൂരിലെ തിരുവള്ളൂരിൽ ഉള്ള ഭർത്താവിന്റെ വീട്ടിൽ എത്തിക്കും. 

Add Asianetnews as a Preferred SourcegooglePreferred

പൊതു ദർശനത്തിനു സൗകര്യം ഒരുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സിങ്കപ്പൂർ, ദുബായ് വഴിയാണ് മൃതദേഹം കൊണ്ടുവരിക എന്ന് കുടുംബം അറിയിച്ചു. കബറടക്കം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി. 

ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി, ബ്രെന്‍റണ്‍ ടാരന്‍റൻറെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്ന ആൻസിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.