ഇഡി ഉദ്യോഗസ്ഥരുടെ കാർ ആക്രമിച്ച സംഭവത്തിൽ കാര്‍ ഡ്രൈവര്‍ ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്. കാര്‍ വായ്പ കുടിശിഖയായതിനെ തുടർന്നാണ് റിക്കവറി നോട്ടീസ് ലഭിച്ചിരിക്കുന്നത്. കുടിശിഖയുള്ള അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കും.
തിരുവനന്തപുരം: പിണറായി വിജയന്‍റെ വീട്ടില്‍ വെച്ച് ഇഡി ഉദ്യോഗസ്ഥരുടെ കാർ ആക്രമിച്ച സംഭവത്തിൽ കാര്‍ ഡ്രൈവര്‍ ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്. കാര്‍ വായ്പ കുടിശിഖയായതിനെ തുടർന്നാണ് റിക്കവറി നോട്ടീസ് ലഭിച്ചിരിക്കുന്നത്. കുടിശിഖയുള്ള അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കുമെന്നാണ് നോട്ടീസിലുള്ളത്.
അതേസമയം, ആക്രമണത്തിൽ തകര്‍ന്ന കാര്‍ ഇപ്പോഴുള്ളത് വര്‍ക്ക് ഷോപ്പിലാണ്. പണിക്കൂലിയായ ഒന്നേമുക്കാല്‍ ലക്ഷം രൂപ അടച്ചാലേ കാര്‍ പുറത്തിറക്കാനാവൂ. ശ്യാംരാജിനെ സഹായിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒന്നരമാസംകഴിഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും ഇപ്പോള്‍ പെയിന്‍റ് പണിക്ക് പോയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും ശ്യാംരാജ് പറയുന്നു.


