കോട്ടയം:  കോട്ടയം  വൈക്കത്ത്  മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി. വേമ്പനാട്ടു കായലിലെ പൂച്ചാക്കൽ ഭാഗത്തു നിന്നു കൊല്ലം അഞ്ചൽ സ്വദേശി അമൃതയുടേയും പെരുമ്പളം സൗത്ത് ഭാഗത്തു നിന്നു ചടയമംഗലം സ്വദേശി ആര്യയുടേയും മൃതദേഹവുമാണ് കിട്ടിയത്. കൊല്ലത്ത്  നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടികളാണിവർ. ശനിയാഴ്ച രാത്രിയാണ് ഇവർ പുഴയിലേക്ക് ചാടിയത്. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. വൈക്കം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം കൊല്ലത്തേക്ക് കൊണ്ട് പോകും. 
 

Read more at: വൈക്കത്ത് രണ്ടു യുവതികൾ ആറ്റിൽ ചാടി, തിരച്ചിൽ തുടരുന്നു