ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. കായംകുളം സ്വദേശിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. ഫ്രീസറിൻ്റെ യന്ത്ര തകരാറെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

പോസ്റ്റ്മോർട്ടം ചെയ്യാനായി രണ്ട് ദിവസമായി കായംകുളം കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍, മോർച്ചറിയിലെ കമ്പ്രസർ പ്രവർത്തിച്ചിരുന്നില്ല. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കൾ വള്ളികുന്നം പൊലീസിൽ പരാതി നൽകി. ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.