ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുനില കെട്ടിടത്തിന് മുകളിലെ ടാങ്കിൽ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം  കണ്ടെത്തിയത്

തിരുവല്ല: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ജലസംഭരണിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. അഗ്നിശമന സംവിധാനത്തിന്റെ ജലസംഭരണിയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുനില കെട്ടിടത്തിന് മുകളിലെ ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.