പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. സംഭവത്തിൽ പെണ്‍സുഹൃത്തിൻ്റെ ഭര്‍ത്താവ് ഷിഹാസ്, പെണ്‍ സുഹൃത്ത് ഷഹനാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തി പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.


