പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലിയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. സർക്കാർ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും കടകംപള്ളി പറഞ്ഞു. ഇത് ശബരിമലയെ തകർക്കാനുള്ള ശ്രമമാണെന്ന് സംശയിക്കണമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് തുടക്കമായി. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. കൊവിഡ് സാഹചര്യത്തിൽ ദിവസം ആയിരം പേർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.