ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഇടുക്കി : ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് റെഡ് അലർട്ടിൽ. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേ സമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി. പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.
പുഴയിൽ വീണ് കാണാതായ ആദിവാസി ബാലനായി തിരച്ചിൽ
ഇടുക്കിയിലെ ഗ്രാമ്പിക്കു സമീപം വനത്തിനുള്ളിലെ പുഴയിൽ വീണ് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മാധവൻറയും ഷൈലയുടെയും മകൻ അജിത് എന്ന പത്തു വയസുകാരനെയാണ് മാതാപിതാക്കൾക്കൊപ്പം ആറ് മുറിച്ചു കടക്കവേ ഒഴുക്കിൽ പെട്ട് കാണാതായത്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് അജിത് ഉൾപ്പെട്ടെ ആറംഗ സംഘമാണ് വനത്തിലേക്ക് പോയത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടുക്കിയിൽ ഉരുൾപൊട്ടൽ
തിരികെ വരുമ്പോൾ കല്ലാർ പുഴ കടക്കുന്നതിനിടെയാണ് അജിത് ഒഴുക്കിൽ പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഗ്രാമ്പിയിലെത്തി നാട്ടുകാരെയും കൂട്ടി തിരച്ചിൽ തുടങ്ങി. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സും മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട് വള്ളക്കടവിലുണ്ടായിരുന്ന എൻഡിആർഎഫ് സംഘവും എത്തി. വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മൂന്നു കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താനാകൂ. ഒപ്പമുണ്ടായിരുന്നവരെ തെരച്ചിൽ സംഘം ഗ്രാമ്പിയിലെത്തിച്ചു.
read more 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദ്ദേശം
