കഴിഞ്ഞ വർഷത്തെ  ഉത്രാട ദിന വില്പന 120 കോടി ഇന്ന് ബെവ്കോ അവധിയാണ്.

തിരുവനന്തപുരം: ഓണനാളിൽ ബെവ്കോ വഴിയുള്ള മദ്യ വിൽപ്പന കുറഞ്ഞു ഉത്രാടം വരെയുള്ള 9 ദിവസം ഇത്തവണത്തെ വിറ്റത് 701 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യമാണ് വിറ്റത്. എന്നാൽ ഉത്രാടനാളിലെ മദ്യ വിൽപ്പന മുൻവർഷത്തെക്കാൾ കൂടി ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടി ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്.

Asianet News Live | Onam 2024 | Sitaram Yechury | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്