ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ കമ്പനിയെ കുറിച്ച് അന്വേഷിച്ചു. ന്യൂയോർക്കിലേത് വാടക കെട്ടിടത്തിലെ വിർച്വൽ ഓഫീസാണെന്ന് മനസിലാക്കിയെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചുവെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ദില്ലി: ആഴക്കടല്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇഎംസിസിയെ കുറിച്ച് സംസ്ഥാന സർക്കാരിന് അറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇഎംസിസിയുടെ വിശദാശങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സർക്കാര്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹായം തേടിയിരുന്നു.

ന്യൂയോർക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ കമ്പനിയെ കുറിച്ച് അന്വേഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ന്യൂയോർക്കില്‍ കമ്പനിയുടേത് വാടകകെട്ടിടത്തിലെ വിര്‍ച്വല്‍ ഓഫീസാണെന്ന് മനസിലാക്കിയെന്നും ഇക്കാര്യം സംസ്ഥാന സ‍ർക്കാരിനെ അറിയിച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്‍റില്‍ മറുപടി നല്‍കിയത്. ഇഎംസിസിയെ കുറിച്ച് ഒന്നും കേന്ദ്ര സർക്കാര്‍ അറിയിച്ചില്ലെന്നായിരുന്നു ഇ പി ജയരാജന്‍റെ നിലപാട്.